ഹോം » ഭാരതം » 

പുതിയ 200 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പുറത്തിറക്കും

വെബ് ഡെസ്‌ക്
August 23, 2017

മുംബൈ: പുതിയ 200 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉടന്‍ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 200 രൂപയുടെ മൂല്യമുള്ള അൻപതോളം നോട്ടുകളാണ് പുറത്തിറക്കുക.

അതേസമയം, 100, 500 രൂപ നോട്ടുകള്‍ ഇനി ഉടന്‍ അച്ചടിക്കേണ്ടെന്നാണ് ആര്‍ബിഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്. 500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick