ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ പുറത്തുകടന്ന ശശികല പോയത് ഹൊസൂര്‍ എംഎല്‍എയുടെ വസതിയില്‍. ഡിഐജി രൂപയാണ് ഇക്കാര്യവും പുറത്തുവിട്ടത്. ശശികല സാധാരണ വേഷത്തില്‍ ജയിലില്‍ നിന്ന് പുറത്തുപോയ വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടതും രൂപയായിരുന്നു.
ശശികല ജയിലിനു സമീപത്തുള്ള ഹൊസൂര്‍ എംഎല്‍എയുടെ വസതിയില്‍ പോയ കാര്യം രൂപ കര്‍ണ്ണടക അഴിമതി വിരുദ്ധ ബ്യറോയെ അറിയിച്ചിട്ടുമുണ്ട്. ശശികല ജയിലില്‍ നിന്ന് പുറത്തു പോകാറുണ്ട്. അവര്‍ ജയിലിനു സമീപത്തുള്ള ഹൊസൂര്‍ എംഎല്‍എയുടെ വീടാണ് സന്ദര്‍ശിക്കാറുള്ളത്. ഇത് ജയിലിനു സമീപത്തെ സിസിടിവിയല്‍ നിന്ന് കാണാം. രൂപ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശികലയ്ക്ക് ജയിലില്‍ വിവിവഐപി പരിഗണനയാണ് നല്കിയി
ുന്നത്. ഇക്കാര്യം അവര്‍ ആഭ്യന്തര മന്ത്രിയെയോ ആഭ്യന്തര സെക്രട്ടറിയെയോ അറിയിച്ചില്ല.
ശശികലയും ബന്ധുവും അഴിമതിക്കേസിലെ കൂട്ടുപ്രതിയുമായ ഇളവരശിയും ജയിലില്‍ നിന്ന് പുറളത്തു പോയ ശേഷം മടങ്ങിവരുന്ന ദൃശ്യങ്ങളാണ് രൂപ പുറത്തുവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: