പയ്യന്നൂര്‍: സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായിരുന്ന വിഷ്ണു ഭാരതീയന്റെ 125-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബര്‍ 6 ന് ഏഴിലോട് പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും. പയ്യന്നൂര്‍ ഭാരതീയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എം.കെ.രാഘവന് എംപി നിര്‍വ്വഹിക്കും. ചടങ്ങില്‍ വിഷ്ണു ഭാരതീയന്റെ ജീവിതത്തെ അധികരിച്ച് കാങ്കോല്‍ കരുണാകരന് മാസ്റ്റര്‍ രചിച്ച അഗ്നിസാഗരം കടന്ന വിഷ്ണു ഭാരതീയന് എന്ന ഗ്രന്ഥം പി,പി.മുകുന്ദന് പ്രകാശനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി അഡ്വ. ഈശ്വരന് നമ്പൂതിരി, ഡോ.കെ.ഗോപിനാഥ് (രക്ഷാധികാരിമാര്‍) എ.വി.ഗോവിന്ദന് അടിയോടി (പ്രസിഡണ്ട്) പി.പി.മോഹനന്, പി.യു.രാജന്, എ.കെ.രാജഗോപാലന്‍ (വൈസ് പ്രസിഡണ്ടുമാര്‍), പി.പി.കരുണാകരന് (ജനറല്‍ സെക്രട്ടറി), പ്രശാന്ത് ബാബു കൈതപ്രം, എസ്.പരമേശ്വരന് (സെക്രട്ടറി), വെദിരമന വിഷ്ണു നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: