ആലക്കോട്: ആലക്കോട് ഗണേശസേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സാര്‍വ്വജനീക ഗണേശോത്സവം ഇന്ന് മുതല്‍ 26 വരെ നടക്കും. ഇന്ന് വൈകുന്നേരം 5.30 ന് ആലക്കോട് ഹിന്ദുധര്മ്മസ്തൂപം മുത്തപ്പന് ദേവസ്ഥാനത്ത് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തും. നാളെ രാവിലെ മുതല്‍ വിവിധ പൂജകള്‍, രാത്രി 7 മണിക്ക് സംഗീതക്കച്ചേരി, 26 ന് ഉച്ചക്ക് 12.30 ന് പ്രസാദ വിതരണം, വൈകുന്നേരം 3 മണിക്ക് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര, 4 ന് പ്രഭാഷണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: