വൈക്കം∙ തന്റെ മകളുടെ ചിത്രം അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു രാഹുൽ ഈശ്വറിനെതിരെ അഖിലയുടെ (ഹാദിയ) പിതാവ് കെ.എം. അശോകൻ നൽകിയ പരാതിയിൽ വൈക്കം പോലീസ് കേസെടുത്തു.
കഴിഞ്ഞ 17ന് രാഹുൽ ഇൗശ്വർ തന്റെ വീട്ടിൽ വന്നപ്പോൾ അനുവാദമില്ലാതെ പകർത്തിയ അഖിലയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിനു പുറമെ വിശ്വാസ വഞ്ചന കാട്ടിയതായും ഭീകരവാദ സംഘടനകളുടെ പക്കൽനിന്നു വൻതുക വാങ്ങി ഹാദിയ കേസ് അട്ടിമറിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്നും അന്വേഷണം വേണമെന്നുമായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: