കോഴിക്കോട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസവകുപ്പ് പരീക്ഷകള്‍ നടത്തുന്നത് പാഠപുസ്തകം വിതരണം ചെയ്യാതെ യുപി, ഹൈസ്കൂള്‍ ക്ലാസുകളിലെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആരോഗ്യ കായിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ പാഠപുസ്തകം നല്‍കാതെയാണ് കുട്ടികളെ പരീക്ഷിച്ചത്. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ പണംകൊടുത്ത് വാങ്ങേണ്ട പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ എട്ടാം ക്ലാസ് വരെ പുസ്തകങ്ങള്‍ സൗജന്യമാണ്. ഇവ ഇതുവരെ വിതരണം ചെയ്തിട്ടില്ല. പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പം അധ്യാപകര്‍ക്ക് ഉത്തസൂചികയും നല്‍കിയാണ് വിദ്യാഭ്യാസവകുപ്പ് തല്ക്കാലം പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് അധ്യാപകര്‍ ക്ലാസെടുത്തത്. എന്നാല്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാതെ പരീക്ഷ എഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിരിക്കുന്നത്.
ഇതിനിടെ സ്കൂളുകളിലെ ഇത്തവണത്തെ ഓണാഘോഷത്തെക്കുറിച്ചും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
25ന് ഓണാഘോഷം നടത്തണമെന്നായിരുന്നു ആദ്യനിര്‍ദ്ദേശം. എന്നാല്‍ പരീക്ഷ കഴിഞ്ഞ് 31ന് നടത്തണമെന്നായിരുന്നു അടുത്ത നിര്‍ദ്ദേശം. 31ന് ബലിപെരുന്നാളിന്റെ തലേദിവസം അറഫദിനമായതിനാല് പല സ്കൂളുകളിലും ഓണാഘോഷം അനിശ്ചിതത്വത്തിലായി. ഇതിനിടെ ഓണാഘോഷം വേണമെങ്കില്‍ ഏതെങ്കിലും നടത്തിയാല്‍ മതിയെന്നാണ് ലഭിക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: