കോഴിക്കോട്: സിനിമയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന സംവിധായകന് ഹരിഹരനെ ഓള് ഇന്ത്യ മലയാളി അസോസിയേഷ (എയ്മ) ന്റെ നേതൃത്വത്തില്‍ ആദരിക്കുന്നു. 25, 26, 27 തിയതികളില്‍ കോഴിക്കോടാണ് ‘സുവര്‍ണഹരിഹരം’ പരിപാടിയെന്ന് എയ്മ ഭാരവാഹികള്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി 25 ന് രാവിലെ 9.30 ന് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. 26 ന് ഹരിഹരന് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചലച്ചിത്രോത്സവം നടന് എം. മധു ഉദ്ഘാടനം ചെയ്യും. 27 ന് വൈകിട്ട് ആറിന് സ്വപ്നനഗരിയില്‍ സംസ്കാരിക സമ്മേളനത്തിനു എം.ടി. വാസുദേവന്‍ നായര്‍ തിരിതെളിയിക്കും. ചടങ്ങില്‍ ഹരിഹരനെ സംവിധായകന് ശ്യാംബനഗല്‍ ആദരിക്കും. തുടര്‍ന്നു ഇളയരാജ, പി. ജയചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഹരിഹരന് സിനിമകളിലെ ഗാനങ്ങള്‍ അവതരിപ്പിക്കും.
വാണി ജയറാം, വിജയ് യേശുദാസ്, ഉണ്ണിമേനോന്, മനോജ് കെ. ജയന്, മധുബാലകൃഷ്ണന്, സിത്താര, മഞ്ജരി, തുടങ്ങി ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുക്കും. ഹരിഹരന് സിനിമകളിലെ ഗാനങ്ങളുടെ നൃത്താവിഷ്കാരങ്ങള്ക്കു വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രമ്യാനമ്പീശന്, ഷംന കാസിം എന്നിവര്‍ നേതൃത്വം നല്‍കും. ടിനിടോം, സുരഭിലക്ഷ്മി, വിനോദ്കോവൂര്‍ നയിക്കുന്ന ഹാസ്യ പരിപാടികളും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: