വണ്ടിപ്പെരിയാര്‍: വള്ളക്കടവില്‍ സ്റ്റോപ്പ് മെമ്മൊ മറികടന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനെതിരെ ബിജെപി രംഗത്ത്.
പെരിയാര്‍ നദി കൈയേറി അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ജന്മഭൂമിയില് വന്ന വാര്‍ത്തയെ തുടര്‍ന്ന് ആറ് മാസം മുമ്പ് കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നു. സ്ഥലത്തെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മൊയ്ക്ക് വില കല്‍പ്പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കെട്ടിടം പണി പൂര്‍ത്തിയാക്കുകയും ആയിരുന്നു.
ബിജെപി വള്ളക്കടവ് ബൂത്ത് കമ്മിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ എതിര്‍ക്കുകയും സഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കേട്ടില്ലെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് നേതാക്കള്‍ പറയുന്നു. അനധികൃത നിര്‍മ്മാണം നടത്തിയ വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കെട്ടിടം പൊളിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ പെരിയാര്‍ നദി കയ്യേറിക്കൊണ്ട് കുടിലുകള്‍ കെട്ടിയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വള്ളക്കടവ് ബൂത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: