കോട്ടയം: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാമി ചിദാന്ദപുരി നേതൃത്വം നല്കുന്ന ധര്‍മ്മ സംവാദ ഹിന്ദുമഹാ സമ്മേളനം ഇന്ന് വൈകിട്ട് 4 ന് തിരുനക്കര മഹാദേവ ക്ഷേത്രമൈതാനിയില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്മാന് എന്‍.രാജഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10 ന് തിരുനക്കര സ്വാമിയാര് മഠം ഹാളില്‍ നടക്കുന്ന ആദ്ധ്യാത്മിക ആചാര്യസമ്മേളനത്തില് സ്വാമി ചിദാനന്ദപുരി പ്രസംഗിക്കും. വൈകുന്നേരം 4 ന് ക്ഷേത്രഗോപുര നടയില്‍ സ്വാമി ചിദാനന്ദപുരിയെ പൂര്്ണ്ണകുംഭം നല്കി സ്വീകരിക്കും. 4.30 ന് നടക്കുന്ന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്്.ബിജു,സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്മാന് എ.കേരളവര്‍മ്മ എന്നിവര്‍ പ്രസംഗിക്കും. സ്വാഗത സംഘം ചെയര്മാന് എന്‍.രാജഗോപാല്‍ അദ്ധ്യക്ഷനാകും.
രക്ഷാധികാരി എം.എസ്. പത്മനാഭന്, കൊളത്തൂര്‍ അദ്വൈതാശ്രമം സെക്രട്ടറി രവിശങ്കര്‍,സ്വാഗത സംഘം വൈസ് ചെയര്മാന് പി.എസ്.പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡി.ശശികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: