കടുത്തുരുത്തി: കേരള പുലയര്‍ മഹാസഭ സംസ്ഥാന കമ്മറ്റിയുടെ രാഷ്ടീയനിലപാടുകളില് പ്രതിഷേധിച്ച് 1438-ാം നമ്പര്‍ മാന്നാര്‍ ശാഖ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. നിലവിലുളള ഇരുവിഭാഗങ്ങളിലെയും നേത്യത്വങ്ങള്‍ രാഷ്ടീയ പാര്‍ട്ടികളുടെ പിടിയിലാണെന്നും ഇൗ പ്രവണത സംഘടനയെ തകര്‍ക്കുമെന്നും ശാഖ നേത്യത്വം ആരോപിച്ചു. നിയമ വ്യവസ്ഥയെ ആദരിച്ച് കോടതിയുടെ അന്തിമവിധിവരുന്നത് വരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മഹാത്മ അയ്യാന്‍കാളിയുടെ 155-)0 ജന്മദിനം ശാഖ മന്ദിരത്തില്‍ വിപുലമായി നടത്തുമെന്നും ഭാരവാഹികളായ ജയകുമാര്‍ ഇഞ്ചിക്കാല, സജീന്ദ്രന് പെരുമ്പുഴ, കുഞ്ഞുകുഞ്ഞ് വളളിയമ്പില്, ഇ.വി അപ്പു, സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: