ഏറ്റുമാനൂര്‍: ബിജെപി ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളക്കെട്ടും,ചെളിയും നിറഞ്ഞ ഏറ്റുമാനൂര്‍ നഗരസഭയുടെ മുന്‍വശത്തുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വാഴകള്‍ നട്ടു പ്രതിഷേധിച്ചിരുന്നു. ഇത് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. അമിത വേഗത്തില്‍ വരുന്ന ബസ് വെള്ളക്കെട്ടിലിറങ്ങി ദേഹത്ത് ചെളി വെള്ളം തെറിക്കുന്നത് നിത്യസംഭവമായിരുന്നു.
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്ഇന്ന് വെള്ളക്കെട്ടു നീക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.ബസുകള്സ്റ്റാന്ഡിലേക്കു കയറുന്ന വഴി ബ്ലോക്ക് ചെയ്താണ് പണികള്‍ ആരംഭിച്ചത്. മണ്ണിട്ട് വെള്ളക്കെട്ട് ഒഴിവാക്കിയും ,താല് കാലികമായി ഓടകള്‍ നിര്‍മിച്ചുമുള്ള പണികളാണ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: