കടുത്തുരുത്തി: ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ഓണഘോഷത്തിന്റെ ഭാഗമായി നിര്‍ധനരായ 60 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. വെളളിയാഴ്ച രാവിലെ 10ന് ഞീഴൂര്‍ തടത്തില്‍ ജംങ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍ ഉദ്ഘാടനം ചെയ്യും. ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് അദ്ധ്യക്ഷനാകും. ഓണത്തിനായി അംഗങ്ങള്‍ കൃഷിചെയ്തു വിളയിച്ച വിഷരഹിത പച്ചക്കറികള്‍ വിതരണം ചെയ്യുന്ന ഓണച്ചന്തയും അത്തംനാള്‍ മുതല്‍ നടത്തുമെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: