തിരുവനന്തപുരം: പക്ഷപാതപരമായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് ഭരണകൂടം കാഴ്ചവയ്ക്കുന്നതെന്ന് 2017 – 18 വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്ത്ഥനകളിന്മേലുള്ള ചര്‍ച്ചയ്ക്ക് മറപടിയായി ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
നിക്ഷ്പക്ഷമായി ഭരണം കാഴ്ചവയ്ക്കും എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടും നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ പോലും പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണ്. മുതലാളിമാരുടെ സ്ഥാപിതതാത്പര്യമാണ് ഇന്നു നടക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം പോലീസിനെ രാഷ്ട്രീയവത്കരിച്ചു. ഇത് ആപത്കരമായ നീക്കമാണ്. രാജ്യരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.
തീരസുരക്ഷയ്ക്കായി സേനയെ രൂപീകരിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ദേശവിരുദ്ധ ശക്തികളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ താല്പര്യം കൊണ്ട് വൈമനസ്യം കാണിക്കുന്ന ഗുരുതരമായ സാഹചര്യമാണിവിടെയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: