ലൈബീരിയയിൽ ജന്മാഷ്ടമി അഘോഷങ്ങൾ നടന്നു

Friday 25 August 2017 6:40 pm IST

ലൈബീരിയ: ഹോളിസ്റ്റിക് യോഗാ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ രക്ഷാബന്ധൻ ജന്മാഷ്ടമി അഘോഷങ്ങൾ 24-8-2017 ൽ ലൈബീരിയ യൂണിവേഴ്സിറ്റി ആഡിറ്റോരിയത്തിൽ നടന്നു. മുതിർന്ന അംഗങ്ങൾ വിളക്കു തെളിയിച്ച അഘോഷ സന്ധ്യ കോൺസുലേറ്റ് ജനറൽ ഉപജീത സിങ്ങ് സച്ചിദേവിന്റെ സാന്നിധ്യത്തിൽ രാത്രി 7 മണിയോടെ അവസാനിച്ചു. ഭാരതീയ കലാപാരമ്പര്യവും നാനാത്വത്തിൽ ഏകത്വവും ഒരിക്കൽ കൂടി അനുഭവവേദ്യമായ കലാസന്ധ്യ പങ്കാളിത്തം കൊണ്ടും സമഗ്രമായ സംഘാടനം കൊണ്ടും ശ്രദ്ദിക്കപ്പെട്ടു. അഘോഷ പരിപാടികളുമായി സഹകരിച്ച എല്ലാവർക്കും സംഘാടകസമിതിയുടെ പേരിൽ കൺവീനർ ശ്രീജിത് നന്ദി അറിയിച്ചു. ശ്രീജിത്, ബൈജു ബി,രൂപേഷ് റാം,ബിബിൻ വേണു,ശങ്കർ,രാജൻ,ലിജ, പ്രദീപ്,അനൂപ് എഎസ് എന്നിവരായിരുന്നു പരിപാടിയുടെ സംഘാടകർ.