കോഴിക്കോട്: െ്രെഡനേജ് നിര്‍മ്മാണത്തിന്റെ പേരില്‍ കഴിഞ്ഞ ആറ് മാസക്കാലത്തിലധികമായി നഷ്ടപ്പെട്ട കുടിവെള്ള കണക്ഷനും ശുചി മുറിയും ലഭിച്ചു. കാട്ടുവയല്‍ ഡോ.അംബേദ്ക്കര്‍ കോളനിയിലെ രവികുമാര്‍ രാധ കുടുംബത്തിനാണ് െ്രെഡനേജ് നിര്‍മ്മാണത്തിന്റെ ഭാഗമായി പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന വാക്കാല്‍ ശുചി മുറിയും കുടിവെള്ളവും ഇവരുടെ സ്ഥലത്തു നിന്നും മാറ്റിയത്.
എന്നാല്‍ െ്രെഡനേജ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഇവ പുനര്‍നിര്‍മ്മിച്ച് നല്‍കാതെ അധികൃതര്‍ കുടുംബത്തെ ദുരിതത്തിലാഴ്ത്തുകയായിരുന്നു. അധികാരികള്‍ക്ക് പരാതികളും നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ എടുത്ത സമീപനമാണ് നഷ്ടപ്പെട്ട പ്രാഥമിക സൗകര്യങ്ങള്‍ തിരികെ ലഭിക്കാനിടയായതെന്ന് കുടുംബം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: