കാക്കൂര്‍: ശ്രീജിത്തിന്റെ മരണത്തോടെ അനാഥമായത് മൂന്ന് പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബം. മേപ്പയൂരില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ച കാക്കൂര്‍ ചെറുപാലം ഊരാളിക്കണ്ടിയില് ശ്രീജിത്തിന്റെ മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ഭാര്യ മിനി ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ല. പിഞ്ചു കുട്ടികളായ നിഥിന്, ശാലിനി, ശരണ്യ എന്നിവരെ അനാഥമാക്കിയ അപകടം ആ കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. ഇവരെ എങ്ങനെ സംരക്ഷിക്കുമെന്ന ആധിയും മിനിയെ തളര്‍ത്തുന്നു. ഭാര്യാമാതാവടങ്ങുന്ന കുടുംബത്തെയും സംരക്ഷിച്ചിരുന്നത് ശ്രീജിത്തായിരുന്നു.
കെഎസ്ഇബി കരാര്‍ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛവരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. അമ്മ കണ്ടത്തി(75) പ്രായാധിക്യത്താല്‍ അവശയാണ്. ശ്രീജിത്തിന്റെ മരണം അനാഥമാക്കിയത് പിന്നാക്കവിഭാഗത്തില്പെടുന്ന രണ്ട് കുടുംബങ്ങളെയാണ്. സ്വന്തമായൊരു നല്ല വീട് ശ്രീജിത്തിന്റെ സ്വപ്നമായിരുന്നെങ്കിലും അതും സഫലമാകാതെയാണ് മരണത്തിലേക്ക് യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: