ഹോം » കൗതുകച്ചെപ്പ് » 

ഗിന്നസില്‍ ഈ നഖക്ഷതങ്ങള്‍

പ്രിന്റ്‌ എഡിഷന്‍  ·  September 9, 2017

ടെക്‌സാസ്: കണ്ണു തുറന്നു നോക്കുക, ഈ കൈകളിലേക്ക്. എന്റമ്മോ എന്തൊരു നഖങ്ങള്‍ എന്ന് അറിയാതെ പറഞ്ഞുപോകും.  ലോകത്തേറ്റവും വലിയ നഖങ്ങളുടെ ഉടമയാണ് ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള അയനാ വില്യംസ്. കൂറ്റന്‍ നഖങ്ങളുമായി അവര്‍ ഗിന്നസ് ബുക്കിലേറിക്കഴിഞ്ഞു.

20 വര്‍ഷമായി നഖങ്ങള്‍ വളര്‍ത്തുന്നുണ്ട്. പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി, 10.9 ഇഞ്ച്.( 576.4 സെ.മി) . അയനയുടെ ജോലിയും മറ്റൊന്നല്ല,നെയ്ല്‍ ടെക്‌നീഷ്യന്‍. 20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയ്ല്‍ പോളിഷ് ഉപയോഗിച്ചാണ് അയന തന്റെ നഖങ്ങള്‍ സുന്ദരമാക്കുന്നത്. ദിവസവും ആന്റി ബാക്ടീരിയ സോപ്പിട്ട് ബ്രഷുെകാണ്ട് നഖങ്ങള്‍ കഴുകും. ഏറ്റവും വലിയ നഖത്തിന്റെ വലിപ്പം ലോകത്തേറ്റവും ചെറിയ മനുഷ്യനായ ചന്ദ്ര ബഹാദൂര്‍ ഡാങ്ങിന്റെ വലിപ്പത്തേക്കാള്‍( 54.6 സെ.മി) കൂടുതല്‍.

ഇടതു കൈയിലെ നഖങ്ങള്‍ക്കാണ് വലിപ്പക്കൂടുതല്‍. മൊത്തം 326.5 സെമി. അതായത് പത്തടി 8.5 ഇഞ്ച്. പക്ഷെ, അയനക്ക് കൈകൊണ്ടൊരു ജോലി ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. രണ്ട് നഖങ്ങള്‍ ഒടിഞ്ഞാലോ എന്നു സംശയം തന്നെ കാരണം. നഖങ്ങള്‍ ഇരുവശത്തും വച്ച തലയണകളില്‍ ചേര്‍ത്തുവച്ചാണ് ഉറങ്ങുക. വീട്ടുകാരാണ് അയനയെ വസ്ത്രം ധരിപ്പിക്കുന്നതും മറ്റും.

Related News from Archive
Editor's Pick