കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ രണ്ടുപേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് ഗൗരവമുള്ളതെന്ന് പോലീസ്. സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ, നിര്‍മാതാവ് രഞ്ജിത്ത് എന്നിവരുടെ സന്ദര്‍ശനമാണ് പോലീസ് സംശയിക്കുന്നത്.
ഇവരുടെ മൊഴി നേരത്തേ പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇനിയും അറസ്റ്റുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടുമില്ല. പ്രഥമദൃഷ്ട്യാ ദിലീപിനെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ സന്ദര്‍ശനങ്ങള്‍ പോലീസ് ഗൗരവമായി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: