ശ്രീകൃഷ്ണജയന്തിയും ബാലദിനാഘോഷവും

Sunday 10 September 2017 6:13 pm IST

ചേരപ്പള്ളി: ബാലഗോകുലം ആര്യനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 12ന് ശ്രീകൃഷ്ണജയന്തിയും ബാലദിനാഘോഷവും നടത്തുന്നു. പതാകദിനം, വൃക്ഷപൂജ, ഗോപൂജ എന്നിവ നടന്നു. ഇന്ന് നദീവന്ദനവും സാംസ്‌കാരിക സമ്മേളനവും, 11ന് വൈകിട്ട് 4ന് ഉറിയടി, വിളംബരജാഥ എന്നിവ നടക്കും. അഷ്ടമിരോഹിണി നാളില്‍ വൈകിട്ട് 4ന് വണ്ടയ്ക്കല്‍ ഭദ്രകാളിക്ഷേത്രം, തുറവൂര്‍ ചെറിയകളം, കോട്ടയ്കം ഭജനമഠം, ആനന്ദേശ്വരം ശിവക്ഷേത്രം, ചൂഴ ചെറുകുന്നില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ ആര്യനാട് പാലം ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആര്യനാട് കാഞ്ഞിരംപൂട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി സമാപിക്കുമെന്ന് ആഘോഷസമിതി ഭാരവാഹികള്‍ അറിയിച്ചു.