ഹോം » പ്രാദേശികം » തിരുവനന്തപുരം » 

പ്രത്യേക പൂജകള്‍

September 11, 2017

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ദിനമായ 12ന് അഭേദാശ്രമത്തില്‍ പ്രതേ്യക പൂജകള്‍ നടക്കും. രാവിലെ 5 മുതല്‍ അഭേദാശ്രമം ശ്രീകൃഷ്ണസ്വാമി സന്നിധിയില്‍ ഹരിനാമകീര്‍ത്തനം, 7ന് സുചരിതയുടെ സംഗീതകച്ചേരി, 9ന് ശ്രീവിഷ്ണുസഹസ്രനാമ ജപം, ഭഗവത്ഗീതാ പാരായണം, 1മുതല്‍ നാരായണപൂജ, വൈകിട്ട് 4ന് തളിയല്‍ നീലകണ്ഠന്റെ ഭജന, രാത്രി 7ന് സര്‍ഗാമുരളിയും ശില്പാമുരളിയും അവതരിപ്പിക്കുന്ന സംഗീതകച്ചേരി, രാത്രി 9ന് ഗോപാലകൃഷ്ണ ഭജന മണ്ഡലിയുടെ ഭജന, രാത്രി 12ന് നവകാഭിഷേകം, ശ്രീകൃഷ്ണാവതാര പാരായണം, പ്രസാദവിതരണം എന്നിവയും ഉണ്ടായിരിക്കും.

Related News from Archive
Editor's Pick