ഹോം » കായികം » 

ലോകകപ്പ് ചെസ്: കാള്‍സണ് തോല്‍വി

പ്രിന്റ്‌ എഡിഷന്‍  ·  September 12, 2017

ജോര്‍ജിയ: നിലവിലുളള ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ് ലോക കപ്പ് ചെസില്‍ തോല്‍വി. ചൈനയുടെ ബു സിയാങ്ങ്‌ഴിയാണ് കാള്‍സനെ അട്ടിമറിച്ചത്.
സിയാങ്ങ്‌ഴിക്കെതിരെ അടുത്ത മത്സരത്തില്‍ വിജയം നേടിയില്ലെങ്കില്‍ കാള്‍സന്‍ ലോകകപ്പില്‍ നിന്ന് പുറത്താകും.

ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് നേരത്തെ രണ്ടാം റൗണ്ടില്‍ പുറത്തായി.
കാനഡയുടെ ആന്റണ്‍ കോവല്‍യോവാണ് രണ്ടാം റൗണ്ടില്‍ ആനന്ദിനെ അട്ടിമറിച്ചത്.
1.6 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ സമ്മാനതുകയുളള ലോകകപ്പില്‍ 128 താരങ്ങളാണ് മത്സരിക്കുന്നത്. ഓരോ റൗണ്ടിലും രണ്ട് ഗെയിമുകള്‍ വീതമുണ്ടാകും. രണ്ടുഗെയിമുകള്‍ക്ക് ശേഷം മത്സരം ടൈ ആയാല്‍ ടൈബ്രേക്കറിലൂടെ വിജയികളെ നിശ്ചയിക്കും.

 

കായികം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick