ഹോം » പ്രാദേശികം » ഇടുക്കി » 

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം

September 11, 2017

 

കട്ടപ്പന: മദ്യഹരിയില്‍ ഉപ്പുതറയില്‍ ഡിവൈഎഫ്‌ഐ അനുഭാവികള്‍ അഴിഞ്ഞാടി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഉപ്പുതറ ചെറുവള്ളില്‍ സിബി മാത്യുവിനെയാണ് മര്‍ദ്ദിച്ചത്.
അക്രമത്തില്‍ സിബിക്കും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തെയും ആക്രമിച്ചത്. ഞായറാഴ്ച രാത്രി 8 മണിയോടെ വീട്ടിലേക്ക് പോകും വഴി ഡിവൈഎഫ്‌ഐ അനുഭാവികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് സിബിയെ ആദ്യം മര്‍ദ്ദിച്ചത്.
പ്രാണരക്ഷാര്‍ത്ഥം ഓടിവീട്ടില്‍ കയറിയ സിബിയെ വീടിന്റെ മുന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന സഹോദരന്‍ ടോമി മാത്യുവിനെയും ഭാര്യ അനിതയെയും അക്രമികള്‍ മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം വിട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീടിന് മുന്‍വശത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച് ഭീഷണി മുഴക്കിയാണ് പിന്‍വാങ്ങിയത്. ഇവിടെ നിന്ന് ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപ
ത്രിയിലെത്തി അഡ്മിറ്റാക്കണമെന്ന് ആവശ്യപ്പെട്ടു എന്നാല്‍ ഡോക്ടര്‍ പറയാതെ കിടത്താന്‍ കഴിയില്ല എന്ന് അറിയിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തിരികെ പോയ ആക്രമികള്‍ ആശുപത്രിപ്പടിയിലിരുന്ന ബെക്ക് തകര്‍ത്തു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. ഉപ്പുതറ മക്കപ്പുഴയില്‍ ദാസിന്റെ മകന്‍ അലക്‌സ്, പുതുപ്പറമ്പില്‍ ജോബിന്‍, ഉപ്പുതറയിലെ വര്‍ക്ക് ഷോപ്പ് ഉടമ സജീവ്, അഖില്‍ ഷാജി എന്നിവര്‍ക്കെതിരെ വധശ്രമത്തിനടക്കം മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബിജെപി പ്രതിക്ഷേധിച്ചു. കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കറി ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Related News from Archive
Editor's Pick