ഹോം » പ്രാദേശികം » പാലക്കാട് » 

കയറംപാറ മാലിന്യ പ്ലാന്റ്;പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു നഗരസഭ

September 11, 2017

ഒറ്റപ്പാലം:കയറംപാറയില്‍ നഗരസഭ നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റു യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു നഗരസഭ.രണ്ട് ഷെഡുകളിലായി നിര്‍മ്മിച്ച എട്ട് കോണ്‍ക്രീറ്റ് ബിന്നുകളാണു പ്രവര്‍ത്തനസജ്ജമായത്.
പാലപ്പുറം എന്‍എസ്എസ് കോളേജിനു പിന്നില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പാതയോരത്താണു കംമ്പോസ്റ്റു യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.എട്ട് ലക്ഷം രൂപചെലവഴിച്ചാണു പ്ലാന്റിന്റെ നിര്‍മ്മാണംപൂര്‍ത്തീകരിച്ചത്. ശുചീകരണ തൊഴിലാളികളുടെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.
ആലപ്പുഴ തുമ്പൂര്‍മൂഴി മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ശാസ്ത്രീയ സംസ്‌ക്കരണ പ്രവര്‍ത്തന രീതിയാണു കയറംപാറയിലും ഒരുക്കിയിരിക്കുന്നത്.
ഇതിനു പുറമെ നഗരത്തില്‍ മറ്റ് മൂന്നു കേന്ദ്രങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കാനാണു നഗരസഭയുടെ തീരുമാനം.
എന്നാല്‍ നേരത്തെ ഉദ്ഘാടനം നടത്താന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാന്റ്കഴിഞ്ഞ ജൂലൈയില്‍ തകര്‍ക്കപ്പെട്ടിരുന്നു.ഇതിനെതിരെ പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടര്‍ന്നെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick