ചിന്മയമിഷന്‍ ഗീതാജ്ഞാനയജ്ഞം

Monday 11 September 2017 10:37 pm IST

തൃശൂര്‍: ചിന്മയ മിഷന്‍ ഗീതാജ്ഞാന യജ്ഞം നാളെ മുതല്‍ 18വരെ വടക്കുനാഥന്‍ ശ്രീമൂലസ്ഥാനത്ത് നടക്കുമെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ശാരദാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. വൈകീട്ട് 6 മുതല്‍ 7.30വരെ പ്രഭാഷണങ്ങള്‍ നടക്കും. ഭഗവത്ഗീതയിലെ പത്താം അധ്യായമായ വിഭൂതിയോഗമാണ് അവതരിപ്പിക്കുന്നത്. പ്രഭാഷണത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30ന് ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാന്‍സിലര്‍ ഡോ.ബി മഹാദേവന്‍ നിര്‍വ്വഹിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ സുദര്‍ശന്‍ അധ്യക്ഷത വഹിക്കും. സ്വാമി ഗംഭീരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ ഡോ.വി രാമന്‍ കുട്ടി, വി.കൃഷ്ണകുമാര്‍, ശശികുമാര്‍, രഘുനന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.