ഹോം » ലോകം » 

ഉത്തരകൊറിയയ്‌ക്കെതിരെ യുഎന്‍ രക്ഷാ സമിതി ഉപരോധം ശക്തമാക്കി

വെബ് ഡെസ്‌ക്
September 12, 2017

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യുഎന്‍ രക്ഷാ സമിതി പാസാക്കി. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

പ്യോംഗ്യാംഗിന്റെ നടപടികളെയും യുഎന്‍ രക്ഷാ സമിതി അപലപിച്ചു. ആണവപരീക്ഷണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും യുഎന്‍ രക്ഷാ സമിതി ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു.

ക്രൂഡ് ഓയില്‍ കയറ്റുമതിക്കും ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കും രക്ഷാ സമിതി ഉപരോധം ഏര്‍പ്പെടുത്തി. ഉത്തരകൊറിയയിലേക്കു പോകുന്ന കപ്പലുകള്‍ പരിശോധിക്കണം. ആയുധങ്ങളോ, നിരോധിച്ച വസ്തുകളോ കപ്പലുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും രക്ഷാസമിതി നിര്‍ദേശിച്ചു.

Related News from Archive
Editor's Pick