ഹോം » സാമൂഹികം » വെബ്‌ സ്പെഷ്യല്‍

ഓണച്ചിത്രങ്ങളുടെ പരാജയത്തിനും പഴി ദിലീപിനോ

വെബ് ഡെസ്‌ക്
September 12, 2017

ഓണച്ചിത്രങ്ങളുടെ പരാജയത്തിനു പിന്നില്‍ ദിലീപിന്റെ കൈയ്യുണ്ടെന്നുവരെ റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ചിത്രം ഓണത്തിനിറക്കാന്‍ ദിലീപിനുതന്നെ ധൈര്യമില്ലായിരുന്നു.പിന്നെ എങ്ങനെയാണ് ജയിലില്‍ക്കിടന്ന് ഓണച്ചിത്രങ്ങളെ ദിലീപ് തോല്‍പ്പിച്ചതെന്ന് മനസിലാകുന്നില്ല.

പൊട്ടപ്പടങ്ങളായതുകൊണ്ട് ഓണച്ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍പോയില്ല.അതുകൊണ്ട് ഈ സിനിമകള്‍ പരാജയപ്പെട്ടു എന്നതാണ് സത്യം.എന്നുമാത്രമല്ല കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ഈരംഗത്തെ മാന്ദ്യം ഓണച്ചിത്രങ്ങളേയും ബാധിച്ചുവെന്നുകൂടി പറയണം. ദിലീപിനെതിരെ സിനിമാരംഗത്തുള്ളവര്‍ തന്നെയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. നേരത്തെ ചിലരെ ഒതുക്കുകയും അവരുടെ ചിത്രങ്ങളെ പരാജയപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്നുമുള്ള വിമര്‍ശനത്തിന്റെ പിന്‍തുടര്‍ച്ചയാണ് ഇതെന്നും കരുതുന്നവരുണ്ട്.

എന്തായാലും ദിലീപിന് എതിരായും അനുകൂലമായും സിനിമാരംഗത്തുള്ളവര്‍ രണ്ടുവിഭാഗമായി തിരിഞ്ഞുവെന്നതിന് ആക്കുംകൂടുന്നുണ്ട്. ദിലീപിനെ ശക്തമായി വിമര്‍ശിച്ചവരുള്‍പ്പെടെ പലരും നടന്റെ ഭാഗംചേര്‍ന്നു സംസാരിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടുമാസംമുന്‍പുണ്ടായതിനെക്കാള്‍ അനുകൂലഭാവമാണ് ഇപ്പോള്‍ നടനോടുണ്ടായിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്.

ഓണത്തിന് ദിലീപിനെ ജയിലില്‍ കാണാന്‍ താരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. ഓണപ്പുടവപോലും കൊടുത്തു. അതേ സമയം നടിയെ ഒന്നു സാന്ത്വനിപ്പിക്കാന്‍പോലും ആരും എത്തിയില്ലെന്നും പറയുന്നു.

Related News from Archive
Editor's Pick