ഹോം » പ്രാദേശികം » ആലപ്പുഴ » 

ദമ്പതികളുടെ പേഴ്‌സ് മോഷണം പോയി

September 13, 2017

അമ്പലപ്പുഴ: ക്ഷേത്രത്തിലെത്തിയ ദമ്പതികളുടെ പണവും എടിഎം കാര്‍ഡു മടങ്ങിയ പേഴ്‌സ് മോഷണം പോയി. ഇരിങ്ങാലക്കുട കല്ലേറ്റുംകര തടത്തില്‍ വീട്ടില്‍ നിരഞ്ജന്‍ (28)ഭാര്യ സതി എന്നിവരുടെ പേഴ്‌സാണ് നഷ്ടമായത്.
ഇന്നലെ രാവിലെ ചക്കുളത്തുകാവ് ക്ഷേത്രത്തിലെത്തിയ ഇരുവരും 12 മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെത്തി വടക്കേ ഊട്ടുപുരയില്‍ ഊണുകഴിക്കാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ നിരഞ്ജന്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പിന്‍ഭാഗത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സാണ് നഷ്ടമായത്.
വീട്ടിലേക്ക് തിരികെ മടങ്ങാന്‍ ബസിനു നല്‍കാന്‍ പോലും പണമില്ലാതിരുന്ന ഇവരെ അമ്പലപ്പുഴ പോലീസ് പണം നല്‍കി വിട്ടു. 1,500 രൂപയും രണ്ട് എടിഎം കാര്‍ഡുമടങ്ങിയപേഴ്‌സാണ് നഷ്ടമായത്.

Related News from Archive
Editor's Pick