അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന മൂന്ന് അന്യസംസ്ഥാന സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.കര്‍ണാടക വിരാച് പേട്ടൈ സ്വദേശിനികളായ രാധ (30) ഗായത്രി (30) ശിവമ്മ (40) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ 10 മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ദര്‍ശനത്തിനെത്തിയ തൃക്കുന്നപ്പുഴ പഞ്ചായത്ത് 15ാം വാര്‍ഡ് തയ്യില്‍ കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ അംബുജാക്ഷി (66) യുടെ 7 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവര്‍ കവര്‍ന്നത്.
ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ് ഇവരെ പിടികൂടിയത്. അറവുകാട് ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ മാലയും ഇവര്‍ കവര്‍ന്നതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: