ഹോം » പ്രാദേശികം » ആലപ്പുഴ » 

കൊലപാതകം: 7പേര്‍പിടിയില്‍

September 13, 2017

ഹരിപ്പാട്: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 7 പേര്‍ പിടിയിലായി. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയില്‍ ലിജോ വര്‍ഗ്ഗീസി(29)നെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളെയാണ് പിടികൂടിയത്.
നങ്ങ്യാര്‍കുളങ്ങര അകംകൂടി കറുകത്തറയില്‍ ശിവാനന്ദന്റെ മകന്‍ ശിവപ്രസാദ് (സുനീഷ് -31), ഇയാളുടെ സഹോദരന്‍ ശിവലാല്‍ (അനീഷ് -28), അകം കുടി ഉളളന്നൂര്‍ ശിവദാസന്റെ മകന്‍ ഷിബു (പോത്തന്‍ ഷിബു – 26), അകംകുടി എഴുത്തുകാരന്റെ വടക്കതില്‍ മുകേഷ് (മൂങ്ങ മുകേഷ് -30), അകംകുടി അയനം വീട്ടില്‍ മനു (26), അകംകുടി ശ്രീ നിവാസില്‍ രാധാകൃഷ്ണന്റെ മകന്‍ രഞ്ജിത്ത് (34), പിലാപ്പുഴ തോട്ടുകടവില്‍ ഷാജഹാന്റെ മകന്‍ സുമീര്‍ (മാഹീന്‍ – 22) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരും ആറാംപ്രതി രഞ്ജിത്ത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളും, ഏഴാം പ്രതി സുമീര്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ആംബുലന്‍സിന്റെ ഡ്രൈവറും നാലാം പ്രതിയായ മുകേഷ് ഒന്നില്‍ കൂടുതല്‍ കേസ്സുകളില്‍ പ്രതിയുമാണ്.
ഒരുപ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട ലിജോയ്ക്കുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Related News from Archive
Editor's Pick