അമ്പലപ്പുഴ: ഡിവൈഎഫ്ഐക്കാരെ വെട്ടിയ കേസില്‍ നാല് എസ്ഡിപിഐക്കാര് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കാട്ടൂക്കാരന്‍ പറമ്പില്‍ മുഹമ്മദ് ഷറീഫിന്റെ മകന് ഷാനവാസ് (33), കാട്ടൂക്കാരന്‍ പറമ്പില്‍ കാസിം മകന് അബ്ദുല്‍സലാം (28), വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുതുവലില്‍ ഖമറുദ്ദീന് മകന് ഷമീര്‍ (27), പുതുവലില്‍ നസീറിന്റെ മകന് നിധിന്‍ഷാ (21) എന്നിവരെയാണ് അമ്പലപ്പുഴ സിഐ വിനു പി. നായര്‍, എസ്ഐ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴാച രാവിലെയോടെയായിരുന്നു കേസ്സിന് ആസ്പദമായ സംഭവം നീര്‍ക്കുന്നം അപ്പക്കല്‍ ക്ഷേത്രത്തിന് സമീപം ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിലീഷ് (30), ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി ഫെനില്‍ എന്നിവരെ ബൈക്കുകള്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: