സീബ്രാലൈനില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 12 September 2017 9:27 pm IST

  തൊടു പുഴ: നഗരത്തിലെ സീബ്രാലൈന്‍ മാഞ്ഞിട്ടും തെളിച്ച് വരയ്ക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തിരക്കേറിയ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാനാകാതെ കാല്‍നടയാത്രക്കാര്‍ വലയുകയാണ്. വിവിധ കലാലയങ്ങളില്‍ പഠിക്കുവാനായി നഗരത്തിലെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. പ്രസ് ക്ലബിന് മുമ്പില്‍, ഗേള്‍സ് സ്‌കൂളിന് മുമ്പില്‍, ജ്യോതി സൂപ്പര്‍ ബസാറിന് മുമ്പില്‍, മഡോണ ടെക്സ്റ്റയില്‍സിന് മുമ്പില്‍, പാര്‍ക്കിന് സമീപം, ഗാന്ധിസ്‌ക്വയറില്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് മുമ്പില്‍, ധന്വന്തരി ബസ് സ്റ്റോപിന് സമീപം, മണക്കാട് ജങ്ഷന്‍, സീമാസിന് സമീപം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ എന്നിവിടങ്ങളിലെ എല്ലാം സീബ്രാലൈനുകള്‍ മാഞ്ഞ് പോയിട്ടുണ്ട്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ഗൗനിക്കാതെയാണ് നഗരത്തിലൂടെ പായുന്നത്. പലപ്പോഴും ബസുകളുടെ മുമ്പില്‍ നിന്നും കാല്‍നടയാത്രക്കാര്‍ ഓടി മാറുന്നത് കാണാം. സീബ്രാലൈനും കൂടി ഇല്ലാത്തതിനാാ ല്‍ ജീവന്‍ പണയം വെച്ചാണ് കാല്‍നടയാത്രക്കാര്‍ തൊടുപുഴ നഗരത്തിലൂടെ സഞ്ചരിക്കുന്നത്.