ഇര്‍മയുടെ ശക്തി കുറഞ്ഞു,നാശം കനത്തത്‌

Wednesday 13 September 2017 8:11 am IST

ദുരിതം കാറ്റായും തീയായും വെള്ളമായുമൊക്കെ ഇരമ്പിവരും.മലകളേയും കാടുകളേയും ചുഴലിക്കൊടുങ്കാറ്റു പിഴുതെറിയും.ടെക്‌സാസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി കൊടുങ്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കും മുന്‍പാണ് കരീബിയന്‍ ദ്വീപുകളെ ഉലച്ചുകൊണ്ടു കടന്നു വന്ന ഇര്‍മകൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ സംഹാര താണ്ഡവമാടിയത്.ഇപ്പോള്‍ എല്ലാം വളരെ വ്യക്തമാണ്.നിരവധി കരീബിയന്‍ ദ്വീപുകളെയാണ് ഇര്‍മ നാശമാക്കിയത്.സെന്റ്.മാര്‍ട്ടിന്‍,ബര്‍ബുഡ,അന്‍ഗുല്ല കൂടാതെ ക്യൂബയുടെ പലഭാഗങ്ങളേയും തകര്‍ത്തെറിഞ്ഞു ഈ ചെകുത്താന്‍ കാറ്റ്.വീശിയെടുത്തൊക്കെ എല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നുതന്നെ പറയാം. അതേസമയം ഏകോപനമില്ലാത്ത ലോ ആന്റ് ഓര്‍ഡറാണ് സെന്റ്.മാര്‍ട്ടിന്‍ പോലുള്ള ദ്വീപുകളില്‍ ജനത്തിന് ഭക്ഷണത്തിന്റെയും കുടുവെള്ളത്തിന്റെയും ക്ഷാമം ഉണ്ടാക്കിയത്.കരീബിയന്‍ ദ്വീപുകളില്‍ 28പേരും ക്യൂബയില്‍ 10പേരും മരിച്ചു.ഭീമാകാരനായ രാക്ഷസന്‍ എന്നാണ് ഇര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് റെണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഫ്‌ളോറിഡയില്‍ മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മവീശിയത്.കാറ്റഗറി നാലില്‍പ്പെട്ട ഇര്‍മ ഇപ്പോള്‍ കാറ്റഗറി ഒന്നിലാണ്.പടിഞ്ഞാറോട്ട് ശക്തികുറഞ്ഞ്് ഫ്‌ളോറിഡയില്‍നിന്നും കടന്നുപോകുകയാണെങ്കിലും നാശത്തിന് അത്രവലിയെ കുറവൊന്നും ഉണ്ടാകാനിടയില്ല. ഇര്‍മ കനത്ത നാശനഷ്ടം വിതച്ചതോടൊപ്പം അവൂര്‍വ പ്രതിഭാസംകൂടിയാണ് ഫ്‌ളോറിഡയില്‍ കാഴ്ചവെച്ചത്.കടല്‍ പിന്‍മാറി മരുഭൂമിപോലെ വരണ്ടുകാണപ്പെട്ടതോടെ ജനം ഭയന്നു. സുനാമിയുടെ വരവാണോ എന്നാണ്് അവര്‍ ഭയന്നത്.ലോകത്ത് ഒന്നര പതിറ്റാണ്ടിനു മുന്‍പ് മൂന്നുലക്ഷത്തോളം പേരുടെ ജീവനെടുത്ത സുനാമിയില്‍ ഇങ്ങനെ കടല്‍ പിന്മാറിയിരുന്നു.ആ ഓര്‍മയാണ് ആളുകള്‍ക്കുണ്ടായത്. ഫ്‌ളോറിഡ നാളിതുവരെ കാണാത്തവിധം വെള്ളപ്പൊക്കത്തിലായി.മണിക്കൂറുകളോളം വൈദ്യുതിപോയി ഇരണ്ട നരകത്തിലെന്നപോലെയായിരുന്നു ഈ സംസ്ഥാനം.56 ലക്ഷംപേരാണ് ഇതുമൂലം ദുരിതം അനുഭവിച്ചത്. ഇവിടത്തെ നാലിലൊന്ന് ജനമാണ് ഇരുട്ടത്തിരുന്നത്.അതോടൊപ്പം ഇരുട്ടിനെ ചൂഷണംചെയ്ത് വലിയ മോഷണവും പിടിച്ചുപറിയുമൊക്കെ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇവിടം പൂര്‍വസ്ഥിതിയിലെത്താന്‍ ആഴ്ചകളെടുക്കുമെന്നു പറയുന്നു.