ശോഭായാത്രക്ക് നേരെ കെഎസ്ഇബി കുതന്ത്രം

Wednesday 13 September 2017 1:43 pm IST

കൊല്ലം: ബാലഗോകുലം ശോഭായാത്രക്ക് നേരെ കെഎസ്ഇബിയുടെ കുതന്ത്രം. മഹാശോഭായാത്ര സംഗമസ്ഥാനമായ കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രത്തിന്റെ പരിസരത്ത് ഇന്നലെ വൈകിട്ട് ആറരമുതല്‍ എട്ടുവരെ വൈദ്യുതിവിളക്കുകള്‍ കത്തിക്കാതെയാണ് ഈ നടപടി. ചിന്നക്കട ഓവര്‍ബ്രിഡ്ജിലെ ഒരു വിളക്കും പ്രകാശിപ്പിച്ചില്ല. കുരുന്നുകള്‍ അണിനിരക്കുന്ന ശോഭായാത്രയെ പരമാവധി ഇകഴ്ത്താനുള്ള സിപിഎം അനുകൂലസംഘടനയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി. സംഘാടര്‍ കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ട് പരാതിയറിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഏറ്റവുമവസാനം എല്ലാവരും പിരിഞ്ഞുപോയശേഷം തെരുവുവിളക്കുകള്‍ എട്ടുമണിയോടെ പ്രകാശിപ്പിക്കുകയും ചെയ്തു.