കഞ്ചാവ് വില്‍പ്പനക്കാരി അറസ്റ്റില്‍

Wednesday 13 September 2017 1:43 pm IST

കൊല്ലം: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരിയായ അഞ്ചല്‍ കുട്ടിനാട് ഹരിജന്‍ കോളനിയില്‍ നിഷാമന്‍സിലില്‍ ഷാഹിദ (50) അറസ്റ്റിലായി. ഇവരില്‍നിന്നും 68 പൊതി കഞ്ചാവും പതിനായിരത്തോളം രൂപയും പിടിച്ചെടുത്തു. പ്രതി വീട്ടിലും ചണ്ണപ്പേട്ട മാര്‍ക്കറ്റിലും വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു. ഇവര്‍ ഇതിനുമുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്വയം വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും മുറിവേല്‍പ്പിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും പതിവാണ്. അറസ്റ്റ് ചെയ്യാന്‍ എത്തിയ വനിതാ ഉദ്യോഗസ്ഥകളെ ആക്രമിക്കുകയും അറസ്റ്റിനു വഴങ്ങാതിരിക്കുകയും ചെയ്ത ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഷാഡോ ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു.