ദേര സച്ഛയിലെ ഐടി തലവനും പിടിയില്‍

Wednesday 13 September 2017 2:44 pm IST

സിര്‍സ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആശ്രമത്തിലെ ഐടി തലനേയും പിടികൂടി. വീനീത് എന്നാണ് ഇയാളുടെ പേര്. ഗുര്‍മീത് അറസ്റ്റിലായ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം ഹണിപ്രീതിന് വേണ്ടിയുള്ള പരിശോധനയും പോലീസ് ഊര്‍ജ്ജിതാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുര്‍മീതിന്റെ ആശ്രമത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ അസ്ഥികൂടങ്ങളും ഗര്‍ഭഛിദ്ര ക്ലീനിക്കുകളും പ്ലാസ്റ്റിക്ക് സര്‍ജറി കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു.