ഹോം » കേരളം » 

നടിയെ കണ്ണൂരില്‍ അപായപ്പെടുത്താന്‍ ശ്രമം

വെബ് ഡെസ്‌ക്
September 13, 2017

കണ്ണൂര്‍: പ്രമുഖ നടി പ്രണതിയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മാതൃ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. തോക്ക് പോലീസ് കണ്ടെടുത്തു. തലശ്ശേരിയിലെ ഗോവര്‍ദ്ധനില്‍ അരവിന്ദ് രത്‌നാകറി(ഉണ്ണി)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ കാണാന്‍ ഹോളോവെ റോഡിലെ വീട്ടില്‍ എത്തിയതായിരുന്നു നടിയും അമ്മയും. ചെന്നൈയില്‍ നിന്നെത്തി മുത്തച്ഛനെ പരിചരിച്ച് തിരിച്ചു പോകാറാണ് പതിവ്. ആ സമയം നിറതോക്കുമായി കയറിവന്ന അരവിന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ധിക്കുകയായിരുന്നു. കുടുംബ പ്രശനമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍ ഉള്‍പ്പെടെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് പ്രണതി. മുന്‍ക്കാല മലയാള ചലച്ചിത്ര നടന്‍ ജോസിന്റെ മകള്‍കൂടിയാണ് പ്രണതി.

Related News from Archive
Editor's Pick