ഹോം » കേരളം » 

നടിയുടെ പേര് വെളിപ്പെടുത്തി: ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി

വെബ് ഡെസ്‌ക്
September 13, 2017

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.

ജൂലായ് 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വന്‍ഷനിലെ പ്രസംഗത്തിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ.പി.സി 228 അനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ്, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick