ആധാറിന് അമിത നിരക്ക്; 49000 കേന്ദ്രങ്ങള്‍ കരിമ്പട്ടികയില്‍

Wednesday 13 September 2017 5:28 pm IST

ന്യൂദല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയ 49000 അക്ഷയ കേന്ദ്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി. അമിത നിരക്ക് ഈടാക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവരെയും കരിമ്പട്ടികയില്‍ പെടുത്തമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) അറിയിച്ചു. ഇവരില്‍ നിന്ന് അരലക്ഷം രൂപ പിഴയും ഈടാക്കും. 2016നു ശേഷം അമിത നിരക്ക് ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് 6100 പരാതികളാണ് ലഭിച്ചത്. മുന്‍പ് പതിനായിരം രൂപയായിരുന്നു പിഴ. ഇത് ഇപ്പോള്‍ അരലക്ഷമാക്കി.