ഹോം » പ്രാദേശികം » വയനാട് » 

പ്രകൃതി സംരക്ഷണ സന്ദേശവുമായി സംബോധ് ഫൌണ്ടേഷന്‍

September 13, 2017
ഹരിതാര്‍ദ്ര സാന്ത്വനയാത്രയുടെ ഭാഗമായുള്ള സന്ദേശയാത്രയ്ക്ക് മാനന്തവാടി ശ്രീ വടെരി ശിവക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി സംസാരിക്കുന്നു
മാനന്തവാടി: സംബോധ് ഫൌണ്ടേഷന്‍കേരളഘടകം മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നയിക്കുന്ന ഹരിതാര്‍ദ്ര സാന്ത്വനയാത്രയുടെ ഭാഗമായുള്ള സന്ദേശയാത്രയ്ക്ക് മാനന്തവാടി ശ്രീ വടെരി ശിവക്ഷേത്രത്തില്‍ സ്വീകരണം നല്‍കി.  ആഗോളതാപ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്, നക്ഷത്രവനം പദ്ധതി ഒരുക്കല്‍, പ്ലാസ്റ്റിക് നിരോധന സന്ദേശം നല്‍കല്‍, കിണര്‍ റീചാര്‍ജി൦ഗിനും, മഴവെള്ള സംഭരണത്തിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് വി ആര്‍ മണി അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റന്‍ പ്രശോഭ്, സംബോധ് ഫൌണ്ടേഷന്‍ ജില്ലാ ഭാരവാഹികളായ  ഡോ വിജയകൃഷ്ണന്‍, ഒ ടി മോഹന്‍ദാസ്,  എ കാര്‍ത്തികേയന്‍, ജയപ്രകാശ്, ക്ഷേത്രയോഗം ജനറല്‍സെക്രട്ടറി സി കെ ശ്രീധരന്‍, ഡോ പി നാരായണന്‍ നായര്‍,  മാതൃശക്തി പ്രസിഡന്റ് ഗിരിജ ശശി, പ്രിന്‍സി സുന്ദര്‍ലാല്‍, മിനി സുരേന്ദ്രന്‍, രാധാമണി രാജു എന്നിവര്‍ സംസാരിച്ചു.
Related News from Archive
Editor's Pick