കോഴിക്കോടിന് കിരീടം

Wednesday 13 September 2017 6:53 pm IST

കോഴിക്കോട്: കൊല്ലത്ത് നടന്ന എന്‍സിസിയുടെ സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോടിന് ഓവറോള്‍ കിരീടം. ഉത്തരകേരളത്തിലെ ആറു കോളേജുകളില്‍ നിന്നുള്ള 29 കേഡറ്റുകളാണ് കോഴിക്കോടിന് വേണ്ടി മത്സരിച്ചത്. ഓവറോള്‍ ട്രോഫിക്ക് പുറമെ നൗക തുഴയല്‍, നേവല്‍ സിഗ്നലിംഗ്, സീമാന്‍ഷിപ്പ്, സര്‍വീസ് സബ്ജക്ട്, ഹെല്‍ത്ത് ആന്റ് ഹൈജീന്‍ തുടങ്ങിയ മത്സരങ്ങളിലും കോഴിക്കോട് ഒന്നാം സ്ഥാനം നേടി. മത്സരങ്ങളിലെ മികച്ച ആണ്‍പെണ്‍ കേഡറ്റുകളായി കോഴിക്കോട് ഗ്രൂപ്പിലെ മുഹമ്മദ് ഹിഷാം, മുജ്മിന കെ എന്നിവരെ തെരഞ്ഞെടുത്തു. മത്സരങ്ങളില്‍ കൊല്ലം ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം.