കൗമാരപ്രായക്കാര്‍ക്കുള്ള ബോധവത്കരണം

Wednesday 13 September 2017 8:07 pm IST

കണ്ണൂര്‍: കണ്ണൂര്‍ ഒബ്‌സ്റ്റട്രിക് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടിയായ തളിരിന് ഇന്ന് തുടക്കമാകും. ഇതിനോടനുബന്ധിച്ചുള്ള വാക്കതോണ്‍ രാവിലെ ഒന്‍പതിന് ഐഎംഎ ഹാളിനു സമീപം ജില്ലാകളക്ടര്‍ മിര്‍ മുഹമ്മദലി ഫഌഗ് ഓഫ്‌ചെയ്യും. കണ്ണൂര്‍ സെന്റ്‌തെരേസ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യാമ്പലം ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പള്ളിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങിലുള്ള കുട്ടികള്‍ കൗമാര പ്രായക്കാര്‍ക്കായുള്ള സന്ദേശം വഹിച്ചുകൊണ്ട് ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് ഐഎംഎ ഹാളില്‍ കുട്ടികള്‍ക്കായുള്ള സൗജന്യ ഹെല്‍ത്ത് ചെക്കപ്പും കുട്ടികളുടെ ഹീമോഗ്ലോബിന്‍ അളവ് പരിശോധന എന്നിവ നടത്തും. ജില്ലാ പോലീസ് മേധാവി ശിവ വിക്രം വിശിഷ്ടാതിഥിയായിരിക്കും. രാവിലെ 11.30ന് അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദോഷവശങ്ങളെകുറിച്ച് പ്രശസ്ത മനോരോഗവിദഗ്ധന്‍ ഡോ.സജീവ്കുമാര്‍ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള പോസ്റ്റര്‍ മത്സരവും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേറ്റ് അഡോളസന്റ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.സുചിത്ര, ഡോ. ഷൈജ, ഡോ. മിനി ബാലകൃഷ്ണന്‍, ഡോ.ബീന എന്നിവര്‍ പങ്കെടുത്തു.