ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം ഇന്ന്

September 13, 2017

കണ്ണൂര്‍: ഏഷ്യന്‍ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡലുകള്‍ നേടിയ മലയാളികളായ സി.കെ.സദാനന്ദന്‍, ആര്‍.ഭരത്കുമാര്‍ എന്നിവര്‍ക്ക് ഇന്ന് കണ്ണൂരില്‍ സ്വീകരണം നല്‍കും. വൈകുന്നേരം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന വിജയികളേയും കോച്ച് മോഹന്‍ പീറ്ററേയും തുറന്ന ജീപ്പില്‍ ആനയിച്ച് സ്വീകരണ വേദിയായ ചേമ്പര്‍ ഹാളിലെത്തിക്കും. സദാനന്ദന്‍ സ്വര്‍ണമെഡലും ഭരത് കുമാര്‍ വെങ്കലുമാണ് രാജ്യത്തിനു വേണ്ടി കരസ്ഥമാക്കിയത്. അനുമോദന യോഗത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ എം.ടി.പ്രകാശന്‍, കെ.രാംദാസ്, കെ.കെ.പ്രദീപ്, കെ.സജീവന്‍, പ്രജീഷ് അച്ചാണ്ടി, വി.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick