പൊതു അവധിയില്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി: എന്‍ജിഒ സംഘ് പ്രതിഷേധിച്ചു

Wednesday 13 September 2017 8:11 pm IST

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് പൊതു അവധിയായ ഇന്നലെ ജില്ലയിലെ ചില പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരോട് നിര്‍ബന്ധമായും ജോലിക്ക് ഹാജരാകാന്‍ പറഞ്ഞതില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.    ജന്മാഷ്ടമി വ്രതത്തിലും ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളിലും പങ്കെടുക്കേണ്ട ജീവനക്കാരോടാണ് മേലധികാരികള്‍ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. പൊതു അവധി കവര്‍ന്നെടുക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണിത്. ഇത്തരം ശ്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.    യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന്‍, ജില്ലാ സെക്രട്ടറി സി.വിജയ, കെ.കരുണാകര തുടങ്ങിയവര്‍ സംസാരിച്ചു.