ഹോം » പ്രാദേശികം » കാസര്‍കോട് » 

ട്രെയിനില്‍ കടത്തിയ 13 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടിമഞ്ചേശ്വരം: ട്രെയിനില്‍

September 13, 2017

ടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് റെയില്‍വെ സംരക്ഷണസേന പിടികൂടി. ഇന്നലെ രാത്രി ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന എഗ്മോര്‍ എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ റെയില്‍വെ സംരക്ഷണസേനയിലെ എ എസ് ഐ വി.കെ.ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെയാണ് വലിയ ബാഗുകളിലെ ആറ് ബോക്‌സുകളിലായി 13.7 കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.ട്രെയിന്‍ മഞ്ചേശ്വരത്തെത്തിയപ്പോഴാണ് സംരക്ഷണസേനയുടെ മിന്നല്‍പരിശോധനയുണ്ടായത്. പിടിച്ചെടുത്ത കഞ്ചാവ് പിന്നീട് കാസര്‍കോട് എക്‌സൈസിന് കൈമാറി. തമിഴ്‌നാട്ടില്‍ നിന്ന് മംഗളൂരുവിലേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി റെയില്‍വെ സംരക്ഷണസേന വ്യക്തമാക്കി.രാത്രികാലങ്ങളില്‍ വരുന്ന ട്രെയിനുകളില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നും മറ്റും വന്‍തോതില്‍ കഞ്ചാവ് കടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനില്‍ പരിശോധന നടത്തിയത്. സംരക്ഷണസേനയിലെ വി.ടി.രാജേഷ്, മധു, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ വി.വി.സന്തോഷ്‌കുമാര്‍, വി.സന്തോഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick