മരം കടപുഴകി വീണു

Wednesday 13 September 2017 9:01 pm IST

എരുമേലി: എരുമേലി- റാന്നി സംസ്ഥാന പാതയില്‍ കരിമ്പിന്‍തോട്ടില്‍ മരം കടപുഴകി വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയുണ്ടായ കനത്ത കാറ്റിലാണ് മരം കടപുഴകി വീണത്. റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. വനത്തിനുള്ളില്‍ നിന്നിരുന്ന കനല എന്ന മരമാണ് കടപുഴകി വീണത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ കെ. വി. രതീഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.