അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നാളെ കാഞ്ഞിരപ്പള്ളിയില്‍ സ്വീകരണം

Wednesday 13 September 2017 9:01 pm IST

കാഞ്ഞിരപ്പള്ളി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളി നിവാസികള്‍ നാളെ സ്വീകരണം നല്‍കും. കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ രാവിലെ 10ന് നടക്കുന്ന സ്വീകരണ പരിപാടി ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയക്കല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി അല്‍ഫോന്‍സ് കണ്ണന്താനത്തെ ആദരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, എന്‍. ജയരാജ്, ഹാജി.പി. എച്ച് അബ്ദുള്‍സലാം, ഷക്കീല നസീര്‍, എന്‍.ഹരി, നോബിള്‍ മാത്യു എബ്രഹാം മാത്യു പന്തിരുവേലില്‍ തുടങ്ങിയവര്‍ സംസാരിക്കും.