നാദാപുരം: സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തൂണേരിയില്‍ വീണ്ടും അക്രമത്തിന് സി പി എം ശ്രമം നടത്തുന്നതായി ബിജെപി ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്രയില്‍ ചില അക്രമികള്‍ കടന്നുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പ്രദേശത്ത് കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രകോപനം ഉണ്ടാക്കിയിരുന്നു. അന്ന് രാത്രി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ വീട് ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന തരത്തില്‍ കള്ളപ്രചാരണം നടത്തുകയാണെന്നും ബി ജെ പി തൂണേരി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ രവി വെള്ളൂര്‍ അദ്ധ്യക്ഷതവഹിച്ചു . ബാബു ഇ.കെ, റിജീഷ്. കെ, വിനീഷ്. കെ എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: