വടകര: മുക്കാളി റെയില്‍വേ സ്റ്റേഷന് ഫഌറ്റ്ഫോമും പരിസരപ്രദേശങ്ങളും മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍. രാത്രിയും പകലുമില്ലാതെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവമായിരിക്കുകയാണ്.
ഇത് വാങ്ങാനും, ഉപയോഗിക്കാനും മറ്റുമായി അന്യപ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ റെയിവേസ്റ്റേഷനില്‍ തമ്പടിക്കുന്നത് പതിവാകുകയാണ്. സ്റ്റേഷനിലെ യാത്രക്കാര്‍ക്കുള്ള കസേരകള്‍ മിക്കതും ഇവര്‍ കയ്യടക്കിയിരിക്കുയാണ്. സ്റ്റേഷന് ഫളാറ്റ്ഫോം നീളം കൂട്ടിയതും ഇവര്‍ക്ക് തുണയായി. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭച്ചിട്ടും പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മയക്ക് മരുന്ന് മാഫിയയില്‍പ്പെട്ട ചിലരെ പോലീസ് പിടിച്ചെങ്കിലും വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: