തൊടുപുഴ: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സത്യസന്ധതയും ഫേസ്ബുക്കിലൂടെയുള്ള പ്രചരണവും തുണച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്വര്‍ണ ചെയിന്‍ തിരിച്ചു കിട്ടി.
വെള്ളിയാഴ്ച്ച വൈകിട്ടാണ് കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മെബിന് സിബി, വിഷ്ണു ടിബി, ജേക്കബ്കുട്ടി ജെയ്സണ്‍ എന്നിവര്‍ക്ക് സ്കൂളിനു മുന്നില്‍ നിന്നും സ്വര്‍ണ ചെയിന്‍ ലഭിച്ചത്. ഇവര്‍ ഉടന്‍ തന്നെ സ്വര്‍ണം കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസുകാര്‍ ഉടമയെ കണ്ടെത്താനായി സമൂഹ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വിവരവും നല്കി. ഈ സന്ദേശം കണ്ടാണ് ചെയിനിന്റെ ഉടമയായ ഇതേ സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സുമൈയ്യയെ കണ്ടെത്തിയത്. ശനിയാഴ്ച സുമൈയ്യയുടെ മാതാവ് സുബൈദ പോലീസ് സ്റ്റേഷനിലെത്തി എസ്ഐ പി.എസ്.സുബൈറിന്റെ സാന്നിധ്യത്തില്‍ മൂന്നംഗ വിദ്യാര്‍ഥികളില്‍ നിന്നും ചെയിന്‍ ഏറ്റു വാങ്ങി. കുട്ടികളുടെ സത്യസന്ധത നിരവധി പേരുടെ അഭിനന്ദനം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: