കട്ടപ്പന: നായ കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. തിരുവനന്തപരം സ്വദേശി അനന്ദുബാബു (21), എറണാകുളം സ്വദേശി അഭിജിത്ത് (21) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാല് മണിയോടു കൂടി ദേശിയ പാത 183ല്‍ വണ്ടിപ്പെരിയാര്‍ പെട്രോള്‍ ബങ്കിന് സമീത്തു വെച്ചായിരുന്നു അപകടം.
കുമളിയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. ഇരുവരെയും പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികില്‍സ നല്കി അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ അനന്ദുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അഭിജിത്തിന് കാലിന് സാരമായി പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: